സ്വാതന്ത്ര്യസമരകാലത്തെ നിവര്‍ത്തന പ്രക്ഷോഭത്തില്‍ ഈ പ്രദേശത്തു നിന്നും നിരവധി പേര് സജീവമായി പങ്കെടുക്കുകയുണ്ടായി. ഈ പ്രദേശത്തുനിന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പ്രമുഖവ്യക്തികളായിരുന്നു മുങ്കുഴി മാധവന്, വെട്ടൂര്‍ നാരായണന് വൈദ്യര്, എന്‍.കുഞ്ഞുരാമന്, കൊച്ചു കൃഷ്ണന് എന്നിവര്‍. വര്‍ക്കല രാധാകൃഷ്ണനും, വേളിക്കാടും മറ്റും ഇവിടുത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായിരുന്നു. ആര് പ്രകാശം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. അന്‍പത് വര്‍ഷത്തിലധികം നീണ്ട പൊതു പ്രവര്‍ത്തന ചരിത്രമാണ് വര്‍ക്കല രാധാകൃഷ്ണന്റേത്. രാജ്യം കണ്ട മികച്ച പാര്ലമെന്റേറിയന്മാരില് ഒരാളുമായിരുന്നു വര്‍ക്കല രാധാകൃഷ്ണന്.