വര്‍ക്കലയിലെ കടല്‍ തീരമായ പാപനാശം തീരം ദക്ഷണ കാശി എന്നാണ് അറിയപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രവും ,ശ്രീനാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയും വര്‍ക്കലയിലെ ആരാധനാലയങ്ങളാണ്. രഘുനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാറയില്‍ ശ്രീകുമാരേശ്വരം ക്ഷേത്രം എന്നിവിടങ്ങലിലെ സ്കാന്ദഷഷ്ഠി വളരെ പ്രാധാന്യമുള്ളവയാണ്.