തിരുവനന്തപുരം നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ വടക്കു മാറി തീരപ്രദേശവും കുന്നുകളും നിറഞ്ഞ് പ്രകൃതി സുന്ദരമായി കാണപ്പെടുന്ന ഒരു പട്ടണമാണ്. വര്‍ക്കല . ശിവഗിരിമഠവും പാപനാശം കടപ്പുറവും വര്‍ക്കലക്ക് അന്താരാഷ്ട്ര ഭുപടത്തില്‍ ഇടം നേടി തന്നിരിക്കുന്നു. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന മഹത് വചനം മലയാളിയുടെ മനസ്സില്‍ കൊത്തി വച്ച് കേരള നവോത്ഥാന പ്രസ്ഥാനത്തിലെ ഒരു കണ്ണിയായി മാറിയ ശ്രീ നാരായണ ഗുരുവിന്റെ സമാധിസ്ഥലം വിദേശ വിനോദസഞ്ചാരികളെത്തുന്ന തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്.
വര്‍ക്കല നഗരസഭയില്‍ നിലവില്‍ വസ്തു നികുതി , D&O ലൈസന്‍സ് , ജനന മരണ വിവാഹ രജിസ്ട്രേഷന് മുതലായവ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെ എല്ലാ സെക്ഷനുകളും കമ്പ്യൂട്ടര്‍ വത്ക്കരിച്ച് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനം നല്കിവരുന്നതാണ് . എതിനോടനുബന്ധിച്ച് നഗരസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്റെര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ നിലവാരത്തിലേയ്ക്ക് എത്തിച്ച് ഐ എസ് ഒ സര്ട്ടിഫിക്കേഷന് ലഭ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ട് . ഐ എസ് ഒ സര്ട്ടിഫിക്കേഷന് ലഭ്യമാക്കുന്നതിന് കോസ്ടെക് എന്ന സ്ഥാപന മാണ് കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുന്നത് .നിലവില്‍ 450000/- രൂപയാണ് ആയതിലേയ്ക്ക് വകയിരുത്തിയിട്ടുള്ളത് .